പേരാമ്പ്ര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി ചങ്ങരോത്ത് എംയുപി സ്കൂൾ അധ്യാപകർ. ചങ്ങരോത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഡൊമിസിലിയറി കെയർ സെന്ററിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ എംയുപി സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. യൂസഫ് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് കൈമാറി.
പൾസ് ഓക്സിമീറ്ററുകൾ, പിപിഇ കിറ്റ് ഉൾപ്പെടെ മുപ്പതിനായിരത്തോളം രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങളാണ് നൽകിയത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജീഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയാട്ട് ബഷീർ, എം.കെ. നിസാർ, എസ്. സുനന്ദ്, എം.കെ. റഷീദ് എന്നിവർ സംബന്ധിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി ചങ്ങരോത്ത് എംയുപി സ്കൂൾ അധ്യാപകർ
12:41 AM May 21, 2021 | Deepika.com