കോഴിക്കോട്: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് അവകാശപ്രഖ്യാപന ദിനം ആചരിച്ചു. എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ദിനത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ മുന്നോട്ടുവച്ച ആശയമായ 60 വയസു കഴിഞ്ഞ എല്ലാവർക്കും 10000 രൂപയെങ്കിലും പ്രതിമാസം ഏകീകൃത പെൻഷൻ നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരളത്തിലുടനീളമുള്ള പ്രവർത്തകർ വീടുകളിൽ പോസ്റ്ററുകളും പ്ലക്കാർഡുകളും കൈകളിലേന്തി അവകാശപ്രഖ്യാപന ദിനമായി ആചരിച്ചു.
കേരളത്തിലുടനീളം 140 നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികളുള്ള സംഘടന ദേശീയതലത്തിലേക്ക് ശ്രദ്ധ നൽകുന്നതിന് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളത്തിലെ 60 വയസ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും പതിനായിരം രൂപ പ്രതിമാസ പെൻഷൻ അനുവദിക്കുന്നതുവരെ സംഘടന ശക്തമായ മുന്നേറ്റം തന്നെ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വിനോദ് കെ. ജോസ് ഓൺലൈൻ യോഗത്തിൽ അറിയിച്ചു.
അവകാശപ്രഖ്യാപന ദിനം ആചരിച്ചു
12:41 AM May 21, 2021 | Deepika.com