നാദാപുരം: പേപ്പട്ടിയുടെ അക്രമത്തിൽ നാദാപുരം മേഖലയിൽ എട്ടു പേർക്ക് കടിയേറ്റു. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിൽ റോഡരികിൽ നിന്ന് ആറ് പേർക്കും വാണിമേലിൽ ഒരാൾക്കും ചാലപ്രത്ത് ഒരാൾക്കുമാണ് പട്ടിയുടെ കടിയേറ്റത്. കല്ലാച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനടക്കമുള്ളവർക്ക് പേപ്പട്ടിയുടെ അക്രമത്തിൽ പരിക്കേറ്റു.
പുളിയാവ് സ്വദേശി റിഗിൽ (28), കല്ലാച്ചി സ്വദേശി ജാസിം (23), സെക്യൂരിറ്റി ജീവനക്കാരൻ വിജയകുമാർ (63), അനസ് (20), ജമത്തലിക്ക് ഷേക് (34), ബാബു (48), ചാലപ്രം സ്വദേശിനി രോഹിണി (45), വാണിമേൽ സ്വദേശി ബിനോയ് (34) എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്. കല്ലാച്ചിയിൽ നിന്ന് പട്ടിയുടെ കടിയേറ്റവരെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
നാദാപുരത്ത് എട്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
12:41 AM May 21, 2021 | Deepika.com