+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ദാ​പു​ര​ത്ത് എ​ട്ടു​പേ​ർ​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു

നാ​ദാ​പു​രം: പേ​പ്പ​ട്ടി​യു​ടെ അ​ക്ര​മ​ത്തി​ൽ നാ​ദാ​പു​രം മേ​ഖ​ല​യി​ൽ എ​ട്ടു പേ​ർ​ക്ക് ക​ടി​യേ​റ്റു. നാ​ദാ​പു​രം ക​ല്ലാ​ച്ചി സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡ​രി​കി​ൽ നി​ന്ന് ആ​റ് പേ​ർ​ക്കും വാ​ണി​മേ​ലി​ൽ ഒ​രാ
നാ​ദാ​പു​ര​ത്ത്  എ​ട്ടു​പേ​ർ​ക്ക്  പേ​പ്പ​ട്ടി​യു​ടെ  ക​ടി​യേ​റ്റു
നാ​ദാ​പു​രം: പേ​പ്പ​ട്ടി​യു​ടെ അ​ക്ര​മ​ത്തി​ൽ നാ​ദാ​പു​രം മേ​ഖ​ല​യി​ൽ എ​ട്ടു പേ​ർ​ക്ക് ക​ടി​യേ​റ്റു. നാ​ദാ​പു​രം ക​ല്ലാ​ച്ചി സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡ​രി​കി​ൽ നി​ന്ന് ആ​റ് പേ​ർ​ക്കും വാ​ണി​മേ​ലി​ൽ ഒ​രാ​ൾ​ക്കും ചാ​ല​പ്ര​ത്ത് ഒ​രാ​ൾ​ക്കു​മാ​ണ് പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്. ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന​ട​ക്ക​മു​ള്ള​വ​ർ​ക്ക് പേ​പ്പ​ട്ടി​യു​ടെ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റു.
പു​ളി​യാ​വ് സ്വ​ദേ​ശി റി​ഗി​ൽ (28), ക​ല്ലാ​ച്ചി സ്വ​ദേ​ശി ജാ​സിം (23), സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വി​ജ​യ​കു​മാ​ർ (63), അ​ന​സ് (20), ജ​മ​ത്ത​ലി​ക്ക് ഷേ​ക് (34), ബാ​ബു (48), ചാ​ല​പ്രം സ്വ​ദേ​ശി​നി രോ​ഹി​ണി (45), വാ​ണി​മേ​ൽ സ്വ​ദേ​ശി ബി​നോ​യ് (34) എ​ന്നി​വ​ർ​ക്കാ​ണ് പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്. ക​ല്ലാ​ച്ചി​യി​ൽ നി​ന്ന് പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​വ​രെ നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.