മി​ൽ​മ​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തിഷേ​ധി​ച്ച് സൗ​ജ​ന്യ പാ​ൽ വി​ത​ര​ണ​വു​മാ​യി ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

12:41 AM May 21, 2021 | Deepika.com
കൂ​ട​ര​ഞ്ഞി: ക്ഷീ​ര ക​ർ​ഷ​ക​രി​ൽ നി​ന്നും പാ​ൽ സം​ഭ​രി​ക്കു​ന്ന​ത് പ​കു​തി​യാ​യി കു​റ​ച്ച മി​ൽ​മ​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി ക​ർ​ഷ​ക​രി​ൽ നി​ന്നും വാ​ങ്ങി​യ പാ​ൽ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.
ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റും കെ​പി​സി​സി ഏ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ മ​ാജു​ഷ് മാ​ത്യൂ​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക്ഡൗ​ൺ ദു​രി​ത​ങ്ങ​ളും കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധ​ന​യും മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന ക​ർ​ഷ​ക​രു​ടെ മേ​ൽ മി​ൽ​മ ന​ട​ത്തി​യ ക്രൂ​ര​ത അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല​ന്നും സം​ഭ​ര​ണം വെ​ട്ടി കു​റ​ച്ച ന‌​പ​ടി പി​ൻ​വ​ലി​ക്കാ​ൻ മി​ൽ​മ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ട​പ്പി​ള്ളി, അ​നി​ഷ് പ​ന​ച്ചി​യി​ൽ, ജോ​ണി​വാ​ളി​പ്ലാ​ക്ക​ൽ, മോ​ളി വാ​ത​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.