കൂടരഞ്ഞി: ക്ഷീര കർഷകരിൽ നിന്നും പാൽ സംഭരിക്കുന്നത് പകുതിയായി കുറച്ച മിൽമയുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി കർഷകരിൽ നിന്നും വാങ്ങിയ പാൽ വഴിയാത്രക്കാർക്ക് സൗജന്യമായി വിതരണം ചെയ്തു.
കർഷക കോൺഗ്രസ് കോഴിക്കോട് ജില്ല പ്രസിഡന്റും കെപിസിസി ഏക്സിക്യൂട്ടിവ് അംഗവുമായ മാജുഷ് മാത്യൂസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്ക്ഡൗൺ ദുരിതങ്ങളും കാലിത്തീറ്റ വില വർധനയും മൂലം പ്രയാസപ്പെടുന്ന കർഷകരുടെ മേൽ മിൽമ നടത്തിയ ക്രൂരത അംഗീകരിക്കാനാവില്ലന്നും സംഭരണം വെട്ടി കുറച്ച നപടി പിൻവലിക്കാൻ മിൽമ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോസ് മടപ്പിള്ളി, അനിഷ് പനച്ചിയിൽ, ജോണിവാളിപ്ലാക്കൽ, മോളി വാതല്ലൂർ എന്നിവർ പ്രസംഗിച്ചു.