തിരുവമ്പാടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മുക്കം ഉപജില്ലാ കെപി എസ്ടിഎ (കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ) തിരുവമ്പാടി പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിനു കൈമാറി.
തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ഹെൽപ് ഡെസ്കിനും മുക്കം ഉപജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും മുക്കം മുനിസിപ്പാലിറ്റിക്കും മാസ്ക്, സാനിറ്റൈസർ, പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയവയാണ് അസോസിയേഷൻ ആദ്യ ഘട്ടമായി നൽകുന്നത്. ചടങ്ങിൽ കെപിഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് സുധീർകുമാർ, വിദ്യാഭ്യാസജില്ലാ വൈസ് പ്രസിഡന്റ് സിജു, ഉപജില്ലാ ഭാരവാഹികളായ ജോളി ജോസഫ്, ഇ.കെ. മുഹമ്മദലി, സിറിൽ ജോർജ് എന്നിവർ സംബന്ധിച്ചു.
കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി
12:41 AM May 21, 2021 | Deepika.com