കൂരാച്ചുണ്ട്: പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് താങ്ങായി ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പൾസ് ഓക്സീമീറ്ററുകളും മാസ്കുകളും നൽകി. സിഎച്ച്സിയിൽ നടന്ന ചടങ്ങിൽ ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടക്ക് ഉപകരണങ്ങൾ കൈമാറി. ബ്ലോക്ക് ഡിവിഷൻ അംഗം വി.കെ. ഹസീന അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, അംഗങ്ങളായ വിജയൻ കിഴക്കയിൽമീത്തൽ, ആൻസമ്മ ജോസ്, അരുൺ ജോസ്, മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ബഷീർ, ഹെൽത്ത് ഇൻസ്പെക്ടർ റോയി ജേക്കബ്, വി.ജെ. സണ്ണി, കെ.ജി. അരുൺ എന്നിവർ പ്രസംഗിച്ചു.
പൾസ് ഓക്സീ മീറ്ററുകൾ നൽകി
12:41 AM May 21, 2021 | Deepika.com