കോടഞ്ചേരി: പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ രണ്ടാംഘട്ട കോവിഡ് പരിശോധന ചെമ്പുകടവ് വെണ്ടേക്കുംപോയിൽ കോളനിയിലെ സാംസ്കാരിക നിലയത്തിൽ നടന്നു. 150 ആർടിപിസിആർ ടെസ്റ്റും 86 ആന്റിജൻ ടെസ്റ്റും നടത്തി. ഇതിൽ രണ്ടുപേർ പോസിറ്റീവായി. ആർടിപിസിആർ ടെസ്റ്റ് ഫലം അടുത്ത ദിവസമേ വരൂ.
മൊബൈൽ പരിശോധന ക്യാമ്പിന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ജില്ലാ മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് ആരോഗ്യപ്രവർത്തകർ, വാർഡ് അംഗം വനജ വിജയൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, ജില്ല പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷ്റ ഷാഫി, അംഗങ്ങളായ സിസിലി ജേക്കബ്, ജമീല അസീസ്, വാസുദേവൻ, ആർആർടി അംഗങ്ങൾ, പ്രോമട്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ആദിവാസി ഊരുകളിൽ കോവിഡ് പരിശോധന: രണ്ട് പോസിറ്റീവ് കേസുകൾ
12:41 AM May 21, 2021 | Deepika.com