കൂരാച്ചുണ്ട്: ആധുനിക സാങ്കേതികവിദ്യ ഫലപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെ കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്ക്കൂളിലെ പിടിഎ, മാനേജ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായുള്ള ത്രിദിന ഐസിടി ശില്പശാല ആരംഭിച്ചു.
വാർഡ് അംഗം ഇ.പി. നുസ്രത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി. രാജീവൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷാന്റി പി. സെബാസ്റ്റ്യൻ, സജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കുളത്തുവയലിൽ അധ്യാപകർക്കുള്ള ശിൽപശാല ആരംഭിച്ചു
12:41 AM May 21, 2021 | Deepika.com