കോടഞ്ചേരി പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ യ​ജ്ഞം ആ​രം​ഭി​ച്ചു

12:41 AM May 21, 2021 | Deepika.com
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ യ​ജ്ഞം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ന​ട​ത്ത​ണ​മെ​ന്ന് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി അ​റി​യി​ച്ചു. എ​ല്ലാ പൊ​തു​ജ​ന​ങ്ങ​ളും അ​വ​ര​വ​രു​ടെ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്ക​ണം, റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട​ക​ൾ ക​മ​ഴ്ത്തി പ​റ​മ്പും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
വാ​ർ​ഡ്ത​ല സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് വാ​ർ​ഡു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡ്ത​ല ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കും. 23ന് ​പ​ഞ്ചാ​യ​ത്ത് ത​ല ഡ്രൈ​ഡേ ആ​ച​രി​ക്കു​ന്ന​താ​ണെ​ന്നും എ​ല്ലാ പൊ​തു​ജ​ന​ങ്ങ​ളും അ​ന്ന് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ ത​ങ്ങ​ളു​ടെ ക​ട​യും പ​രി​സ​ര​വും ശു​ചി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​ങ്ങാ​ടി​ക​ളി​ലെ പൊ​തു കാ​ന​ക​ൾ ശു​ചി​ത്വ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത്ത​ല സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​മ്പ​ള്ളി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി ചി​ര​ണ്ടാ​യ​ത്ത്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചേ​ർ​പേ​ഴ്സ​ൺ റി​യാ​ന സു​ബൈ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബൈ​ജു തോ​മ​സ്, പ്ലാ​ൻ ക്ല​ർ​ക്ക് പി. ​ഷ​മീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.