കോടഞ്ചേരി: പഞ്ചായത്തിലെ മഴക്കാല പൂർവ ശുചീകരണ യജ്ഞം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മുഴുവൻ വാർഡുകളിലും നടത്തണമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അറിയിച്ചു. എല്ലാ പൊതുജനങ്ങളും അവരവരുടെ വീടും പരിസരവും വൃത്തിയാക്കണം, റബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തി പറമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും അദ്ദേഹം അറിയിച്ചു.
വാർഡ്തല സാനിറ്റേഷൻ കമ്മിറ്റി യോഗം ചേർന്ന് വാർഡുകളിൽ നടപ്പിലാക്കേണ്ട ശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്തു. വരും ദിവസങ്ങളിൽ വാർഡ്തല ശുചീകരണ പരിപാടികൾ നടപ്പിലാക്കും. 23ന് പഞ്ചായത്ത് തല ഡ്രൈഡേ ആചരിക്കുന്നതാണെന്നും എല്ലാ പൊതുജനങ്ങളും അന്ന് ശുചീകരണ പ്രവർത്തികളിൽ ഏർപ്പെടുത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മഴക്കാല പൂർവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായികൾ തങ്ങളുടെ കടയും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതാണ്. അങ്ങാടികളിലെ പൊതു കാനകൾ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ വൃത്തിയാക്കും.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചേർന്ന പഞ്ചായത്ത്തല സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർപേഴ്സൺ റിയാന സുബൈർ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, പ്ലാൻ ക്ലർക്ക് പി. ഷമീർ എന്നിവർ സംബന്ധിച്ചു.