റോ​ഡു​നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു: വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ

12:41 AM May 21, 2021 | Deepika.com
കോ​ട​ഞ്ചേ​രി: ഓ​വു​ചാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ. അ​ഗ​സ്ത്യ​ൻ​മു​ഴി - കൈ​ത​പ്പൊ​യി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഓ​വു​ചാ​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​താ​ണ് നാ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ താ​ത്കാ​ലി​ക​മാ​യി സി​മ​ന്‍റ് സ്ലാ​ബ് ഇ​ട്ടി​ട്ടു​ണ്ട​ങ്കി​ലും ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

സ്ലാ​ബി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും മ​ണ്ണി​ട്ടി​ട്ടു​ണ്ട​ങ്കി​ലും ഇ​തു ഉ​റ​പ്പി​ച്ചി​ട്ടി​ല്ല. മ​ഴ​പെ​യ്ത​തോ​ടെ ഇ​വി​ടം ച​ളി​ക്കു​ള​മാ​യി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ൽ നി​ന്ന് വാ​ഹ​നം ഇ​റ​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ പ്രാ​യ​മാ​യ ആ​ളു​ക​ളെ​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ചി​റ​യ​ത്ത് ബ്രി​ജോ ആ​ന്‍റ​ണി പ​റ​ഞ്ഞു. റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.