കോടഞ്ചേരി: ഓവുചാൽ നിർമാണം പൂർത്തിയാക്കാത്തതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ പ്രദേശവാസികൾ. അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള ഓവുചാലിന്റെ നിർമാണം പൂർത്തിയാക്കാത്തതാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നത്. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ താത്കാലികമായി സിമന്റ് സ്ലാബ് ഇട്ടിട്ടുണ്ടങ്കിലും ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
സ്ലാബിന്റെ ഇരുവശങ്ങളിലും മണ്ണിട്ടിട്ടുണ്ടങ്കിലും ഇതു ഉറപ്പിച്ചിട്ടില്ല. മഴപെയ്തതോടെ ഇവിടം ചളിക്കുളമായിരിക്കുകയാണ്. വീടുകളിൽ നിന്ന് വാഹനം ഇറക്കാൻ കഴിയാതായതോടെ പ്രായമായ ആളുകളെയുമായി ആശുപത്രിയിൽ പോകാൻ ബുദ്ധിമുട്ടുകയാണെന്ന് പ്രദേശവാസിയായ ചിറയത്ത് ബ്രിജോ ആന്റണി പറഞ്ഞു. റോഡിന്റെ നിർമാണവും അനിശ്ചിതമായി നീളുന്നതിനാൽ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായിരിക്കുകയാണ്.