+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി വാ​ക്സി​നേ​ഷ​ൻ: പ്ര​ത്യേ​ക കാ​ന്പ​യി​ൻ ന​ട​ത്തും

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഊ​ർ​ജി​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​ർ​മ്മ പ​
ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി വാ​ക്സി​നേ​ഷ​ൻ:  പ്ര​ത്യേ​ക കാ​ന്പ​യി​ൻ ന​ട​ത്തും
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഊ​ർ​ജി​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​ർ​മ്മ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രോ​ഗ്യ, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട മ​റ്റ് വ​കു​പ്പു​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ മൊ​ബൈ​ൽ വാ​ക്സി​നേ​ഷ​ൻ യൂ​ണി​റ്റു​ക​ളു​മാ​യി നേ​രി​ട്ടെ​ത്തി കു​ത്തി​വ​യ്പ് കാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​തി​നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
ആ​രോ​ഗ്യ - പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. മൂ​ന്ന് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ബ്ലോ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ദി​വ​സം നാ​ല് വീ​തം പ​ഞ്ചാ​യ​ത്ത​ക​ളി​ലാ​യി ആ​കെ ആ​റ് ദി​വ​സ​ത്തെ വാ​ക്സി​നേ​ൻ കാ​ന്പ​യി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ വാ​ർ​ഡി​ലെ​യും കോ​ള​നി​ക​ളി​ൽ ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മൊ​ബൈ​ൽ സം​ഘ​മെ​ത്തും. ഇ​തോ​ടെ ജി​ല്ല​യി​ൽ മു​ഴു​വ​ൻ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും കു​ത്തി​വ​യ്പ് ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്.
ജി​ല്ല​യി​ലേ​ക്കു​ള്ള കൂ​ടു​ത​ൽ വാ​ക്സി​ൻ സ്റ്റോ​ക്ക് എ​ത്തു​ന്ന​തോ​ടെ പ​ദ്ധ​തി ആ​രം​ഭി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ആ​രോ​ഗ്യ കേ​ര​ള​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗോ​ത്ര​ര​ക്ഷാ വാ​രം പ്ര​ചാ​ര​ണ ക്യാ​ന്പ​യി​നും ന​ട​ത്തും.
ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അ​റു​പ​തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 15,425 പേ​രി​ൽ 10,206 പേ​ർ​ക്കാ​ണ് ഇ​തി​ന​കം ആ​ദ്യ ഡോ​സ് കു​ത്തി​വ​യ്പ് ന​ൽ​കി​യ​ത്. 45 നും 50 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​കെ 28,637 പേ​രി​ൽ 5080 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 18 നും 44 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​കെ 69,709 പേ​രാ​ണു​ള്ള​ത്. ഇ​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ച്ചു വ​രു​ന്നു​ണ്ട്.