തിരുവമ്പാടി: മലയോരമേഖലയിൽ പെയ്യുന്ന കനത്ത മഴയിൽ പ്രതീക്ഷയർപ്പിച്ച് ഉറുമി ജലവൈദ്യുത പദ്ധതിയിൽ നിന്നും ചരിത്രത്തിലാദ്യമായി വൈദ്യുതി ഉല്പാദനം ആരംഭിച്ചു. സാധാരണഗതിയിൽ ജൂൺ പകുതിയോടെ ആരംഭിക്കുന്ന വൈദ്യുതോൽപാദനം ഈ വർഷം ഒരു മാസത്തോളം മുന്പേതന്നെ ആരംഭിച്ചിരിക്കുകയാണ് .
മലയോരമേഖലയിൽ ഏപ്രിൽ പകുതിയോടെ മഴ ആരംഭിച്ചിരുന്നു. 19 വർഷം മുന്പാണ് ഉറുമി പൊയിലങ്ങാപ്പുഴയിൽ ജലവൈദ്യുത പദ്ധതി പ്രവർത്തനമാരംഭിച്ചത്. ചൈനീസ് സാങ്കേതിക സഹായത്തോടെയുള്ള പദ്ധതി മഴ ലഭ്യതയുള്ള ആറു മാസത്തോളമാണ് പ്രവർത്തനം. ഉറുമി ഒന്നാംഘട്ടത്തിൽ 3.75 മെഗാവാട്ടും ഉറുമി രണ്ടാംഘട്ടത്തിൽ 2.25 മെഗാവാട്ടും വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
ഉറുമി ജലവൈദ്യുത പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിച്ചു
12:06 AM May 20, 2021 | Deepika.com