കോഴിക്കോട്: ലോക്ക് ഡൗൺ മൂലം കഷ്ടപ്പെടുന്ന കർഷകരുടെ കാർഷിക ഉൽപന്നങ്ങൾ വിൽക്കുവാനുള്ള സൗകര്യമൊരുക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൗൺ മൂലം കർഷകരുടെ കാർഷിക ഉൽപന്നങ്ങൾ വിൽക്കാൻ സാധിക്കാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.ഒരു ദിവസമെങ്കിലും ഇവ എടുക്കുന്ന മലഞ്ചരക്ക് കടകൾ തുറക്കുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകാൻ ജില്ലാ ഓൺലൈൻ നേതൃ യോഗം തീരുമാനിച്ചു.
കർഷകരുടെ അഞ്ച് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും മുകളിലുള്ള ലോണുകളുടെ പലിശ പൂർണമായും ഒഴിവാക്കി കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ഭാരവാഹികളായ വിജയൻ പേരാമ്പ്ര, രാജശേഖരൻ, മാത്യൂ ദേവഗിരി, രാജു തലയാട്, ജോസ് കാരിവേലി ,സി.എന്.ബാബു തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് മാജൂഷ് മാത്യൂസ് അധ്യക്ഷത വഹിച്ചു.
കാർഷികഉത്പന്നങ്ങൾ വിൽക്കാൻ സൗകര്യമൊരുക്കണമെന്ന്
12:06 AM May 20, 2021 | Deepika.com