+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ​ഷി​കഉ​ത്​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട്: ലോ​ക്ക് ഡൗ​ൺ മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​

ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ലോ​ക്ക് ഡൗ​ൺ മൂ​ലം ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.​ഒ​രു ദി​വ​സ​മെ​ങ്കി​ലും ഇ​വ എ​ടു​ക്കു​ന്ന മ​ല​ഞ്ച​ര​ക്ക് ക​ട​ക​ൾ തു​റ​ക്കു​വാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ ജി​ല്ലാ ഓ​ൺ​ലൈ​ൻ നേ​തൃ യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ർ​ഷ​ക​രു​ടെ അ​ഞ്ച് ല​ക്ഷം വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ള​ണ​മെ​ന്നും മു​ക​ളി​ലു​ള്ള ലോ​ണു​ക​ളു​ടെ പ​ലി​ശ പൂ​ർ​ണമാ​യും ഒ​ഴി​വാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​
സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​ൻ പേ​രാ​മ്പ്ര, രാ​ജ​ശേ​ഖ​ര​ൻ, മാ​ത്യൂ ദേ​വ​ഗി​രി, രാ​ജു ത​ല​യാ​ട്, ജോ​സ് കാ​രി​വേ​ലി ,സി.​എ​ന്‍.​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ജൂ​ഷ് മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.