+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് സാ​മ​ഗ്രി​ക​ളു​ടെ വി​ല; സ​ർ​ക്കാ​ർ നി​ര​ക്ക് ന​ട​പ്പി​ലാ​യി​ല്ല

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: കോ​വി​ഡ് സാ​മ​ഗ്രി​ക​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ആ​ശ​ങ്ക. സി​വി​ല്‍ സ​പ്ലൈ​സ് വി​ഭാ​ഗം ഉ​ത്പാ​ദ​ക​രു​മാ​യി ബ​ന്ധ​പ്പ
കോ​വി​ഡ് സാ​മ​ഗ്രി​ക​ളു​ടെ വി​ല;  സ​ർ​ക്കാ​ർ നി​ര​ക്ക് ന​ട​പ്പി​ലാ​യി​ല്ല
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കോ​വി​ഡ് സാ​മ​ഗ്രി​ക​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ആ​ശ​ങ്ക. സി​വി​ല്‍ സ​പ്ലൈ​സ് വി​ഭാ​ഗം ഉ​ത്പാ​ദ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ടും വി​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കൊ​ടു​വി​ലാ​ണ് വി​ല നി​ശ്ച​യി​ച്ച​തെ​ങ്കി​ലും ഇ​വ​ർ​ക്കു പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. റ​വ​ന്യൂ​വി​ഭാ​ഗ​വും ദു​ര​ന്ത​നി​വാ​ര​ണ​വി​ഭാ​ഗ​വും വി​ല സം​ബ​ന്ധി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​മി​ല്ല. ഇ​തോ​ടെ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കി​ല്‍ കോ​വി​ഡ് സാ​മ​ഗ്രി​ക​ളു​ടെ വി​ൽ​പ്പ​ന ഉ​റ​പ്പു വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ​ക്കാ​വു​ന്നി​ല്ല.
അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും പൂ​ഴ്ത്തി​വ​യ്ക്കു​ന്ന​തു​മെ​ല്ലാം സാ​ധാ​ര​ണ​നി​ല​യി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് സ്‌​ക്വാ​ഡാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് സാ​മ​ഗ്രി​ക​ളു​ടെ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രി​ശോ​ധ​ന സി​വി​ല്‍ സ​പ്ലൈ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള​ത​ല്ല. എ​ന്നാ​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സി​വി​ല്‍​സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​നു ക​ഴി​യും. പ​ല ജി​ല്ല​ക​ളി​ലും അ​തി​നു​ള്ള നീ​ക്ക​വും ന​ട​ന്നി​ട്ടി​ല്ല.
എ​ന്‍ 95 മാ​സ്‌​കി​ന് 22 രൂ​പ, പി​പി​ഇ കി​റ്റി​ന് 273 രൂ​പ, മൂ​ന്ന് പാ​ളി​ക​ളു​ള്ള സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കി​ന് 3.90 രൂ​പ, ഫേ​സ് ഷീ​ല്‍​ഡി​ന് 21 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ശ്ചി​യി​ച്ച വി​ല. എ​ന്നാ​ൽ മാ​സ്‌​കും പി​പി​ഇ കി​റ്റു​മെ​ല്ലാം വ്യ​ത്യ​സ്ത ഗു​ണ​മേ​ന്മ​യി​ലു​ള്ള​വ​യാ​ണെ​ന്ന ന്യാ​യ​ത്തി​ൽ പ​ല രീ​തി​യി​ലു​ള്ള വി​ല​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ ഈ​ടാ​ക്കു​ന്ന​ത്.