+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ലെ സ്‌​ഫോ​ട​ന​ത്തി​ല്‍ ദു​രൂ​ഹ​ത

സ്വ​ന്തം​ലേ​ഖ​ക​ന്‍വ​ട​ക​ര: പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ലെ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ
പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടി​ലെ സ്‌​ഫോ​ട​ന​ത്തി​ല്‍ ദു​രൂ​ഹ​ത
സ്വ​ന്തം​ലേ​ഖ​ക​ന്‍
വ​ട​ക​ര: പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ലെ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി സ്‌​ഫോ​ട​ന​കാ​ര​ണ​മെ​ന്ത​ന്ന് ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.
ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ്‌​ഫോ​ട​ന​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ വെ​ടി​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ലു​ണ്ടാ​വു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​ഘാ​തം സം​ഭ​വ​സ്ഥ​ല​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ഉ​ണ്ടാ​യ​തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​നും സം​ശ​യ​ങ്ങ​ളു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് വ​ട​ക​ര ഫ​യ​ര്‍​ഫോ​ഴ്‌​സ് പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
വ​ട​ക​ര​യ്ക്ക​ടു​ത്ത ക​ള​രി​യു​ള്ള​തി​ല്‍ ക്ഷേ​ത്ര​ത്തി​ന​ട​ത്തു​ള്ള ദേ​വൂ​ന്‍റ​വി​ട ചി​ത്ര​ദാ​സ​ന്‍റെ വീ​ട്ടി​ല്‍
ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്.
വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ചി​ത്ര​ദാ​സ​ന്‍. വീ​ടി​നു സ​മീ​പ​ത്താ​യി നി​ര്‍​മി​ച്ച ചെ​റി​യ മു​റി​യി​ലാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത് . മു​റി സ്‌​ഫോ​ട​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.
പ​രി​സ​ര​ത്തെ പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്. ചി​ത്ര​ദാ​സ​ന്‍റെ ഇ​രു​നി​ല വീ​ടി​നും മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട കാ​റി​നും തൊ​ട്ട​ടു​ത്തു​ള്ള ര​ണ്ട് വീ​ടു​ക​ള്‍​ക്കും സാ​ര​മാ​യ കേ​ടു​ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.