പള്ളിക്കത്തോട്: ആനിക്കാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് പാന്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം നിർവഹിക്കും. ബാങ്ക് അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ. ഗോപകുമാർ അധ്യക്ഷത വഹിക്കും. പള്ളിക്കത്തോട് ഫാമിലി ക്ലബ് സംഭാവന ചെയ്യുന്ന പൾസ് ഓക്സി മീറ്ററുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോമോൾ മാത്യു ഏറ്റുവാങ്ങും.
കുമരകം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സഹായഹസ്തവുമായി കുമരകം 315-ാം നന്പർ സർവീസ് സഹകരണ ബാങ്ക്. പരിശോധനയ്ക്കും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ബാങ്ക് വാഹന സൗകര്യം ഒരുക്കുന്നു. വാക്സിൻ രജിസ്ട്രേഷനും മറ്റു സഹായങ്ങളും ബാങ്കിനോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിൽ ലഭിക്കും. ഇന്നു ഉച്ചയ്ക്ക് 12ന് ബാങ്ക് അങ്കണത്തിൽ കോട്ടയം താലൂക്ക് സർവീസ് സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ. കേശവൻ അധ്യക്ഷത വഹിക്കും.