+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് പൂ​ർ​ണ​മാ​യി തു​റ​ന്നു

കു​​മ​​ര​​കം: സാ​​ങ്കേ​​തി​​ക​​ത്ത​​ക​​രാ​​റാ​​ൽ തു​​റ​​ക്കാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന ര​​ണ്ടു ഷ​​ട്ട​​റു​​ക​​ൾ കൂ​​ടി തു​​റ​​ന്ന​​തോ​​ടെ ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ലെ മു​​ഴു​​വ​​ൻ ഷ​​ട്ട​​റു​​ക​​
ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട്  പൂ​ർ​ണ​മാ​യി തു​റ​ന്നു
കു​​മ​​ര​​കം: സാ​​ങ്കേ​​തി​​ക​​ത്ത​​ക​​രാ​​റാ​​ൽ തു​​റ​​ക്കാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന ര​​ണ്ടു ഷ​​ട്ട​​റു​​ക​​ൾ കൂ​​ടി തു​​റ​​ന്ന​​തോ​​ടെ ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ലെ മു​​ഴു​​വ​​ൻ ഷ​​ട്ട​​റു​​ക​​ളും തു​​റ​​ക്ക​​പ്പെ​​ട്ടു. വെ​​ച്ചൂ​​ർ ഭാ​​ഗ​​ത്തു​​നി​​ന്നു​​ള്ള ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ല 10 എ​​മ​​ർ​​ജ​​ൻ​​സി ഷ​​ട്ട​​റു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​താ​​ണി​​വ. ഇ​തോ​ടെ ബ​​ണ്ടി​​ലെ 90 ഷ​​ട്ട​​റു​​ക​​ളും നാ​​ല് ലോ​​ക്കു​​ക​​ളും തു​​റ​​ന്നു.
തു​​റ​​ന്ന ര​​ണ്ട് ഷ​​ട്ട​​റു​​ക​​ളു​​ടെ ലോ​​ക്ക് സി​​സ്റ്റം ത​​ക​​രാ​​റി​​ലാ​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് അ​​ട​​യു​​ക​​യാ​​യി​​രു​​ന്നു. എ​​ല്ലാ ഷ​​ട്ട​​റു​​ക​​ളും യ​​ന്ത്ര​​സ​​ഹാ​​യ​​ത്താ​​ൽ ഹോ​​യി​​സ്റ്റ് മെ​​ക്കാ​​നി​​സം സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് ഇ​​പ്പോ​​ൾ തു​​റ​​ക്കു​​ന്ന​​ത്. ത​​ക​​രാ​​ർ മൂ​​ലം തു​​റ​​ക്കാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന ഷ​​ട്ട​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന 10 എ​​മ​​ർ​​ജ​​ൻ​​സി ഷ​​ട്ട​​റു​​ക​​ൾ മാ​​റ്റി സ്ഥാ​​പി​​ക്കാ​​നു​​ള്ള നി​​ർ​​ദ്ദേ​​ശം ബ​​ന്ധ​​പ്പെ​​ട്ട വി​​ഭാ​​ഗ​​ത്തി​​നു സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് മെ​​ക്കാ​​നി​​ക്ക​​ൽ വി​​ഭാ​​ഗം അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.