കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നുവെന്നു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണങ്ങളിൽ ജനങ്ങൾ ആശങ്കയിൽ. കഴിഞ്ഞ കുറേദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംബന്ധിച്ചു വ്യക്തത വരാതെയുള്ള പ്രചാരണമാണു ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നത്.
ജില്ലയിൽ 40 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ഇത്തരത്തിൽ അധിക നിയന്ത്രണം ഏർപ്പെടുത്തിയത്. ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസ് പരിധിയിൽ നഗരസഭ ഉൾപ്പെടെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലാണ് അധിക നിയന്ത്രണം കൊണ്ടുവരുന്നത്. ചങ്ങനാശേരി നഗരസഭ, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, വാഴപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പാന്പാടി, മീനടം, പള്ളിക്കത്തോട്, കൂരോപ്പട തുടങ്ങിയ പഞ്ചായത്തുകളിൽ കഴിഞ്ഞദിവസം രാത്രിയിലും ഇന്നലെ പകലുമായി ജാഗ്രതാ നിർദേശം മൈക്ക് അനൗണ്സ്മെന്റ് വഴി നടത്തുകയുണ്ടായി. ടിപിആർ കുറവുള്ള പഞ്ചായത്തുകളിലും അനൗണ്സ്മെന്റ് നടത്തിയത് ആശങ്ക ഏറെ വർധിപ്പിച്ചു. മീനടം പഞ്ചായത്തിൽ ചൊവ്വാഴ്ച 11 പേർക്കും ഇന്നലെ രണ്ടു പേർക്കുമാണു രോഗം ബാധിച്ചത്. പാന്പാടിയിൽ ഇന്നലെ 17 പേർക്കും പള്ളിക്കത്തോട്ടിൽ ഒന്പതു പേർക്കുമാണു രോഗം ബാധിച്ചത്. രോഗം കുറവുള്ള ഈ പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയതാണ് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചത്.
മീനടം പഞ്ചായത്തിലെ 13 വാർഡുകൾ അടയ്ക്കുന്നതായുള്ള സന്ദേശം സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയുണ്ടായി. ഇത് ഗ്രാമവാസികളിൽ ആശങ്കയ്ക്ക് ഇടയാക്കി. ഇന്നലെ കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള പ്രചാരണം നടക്കുകയുണ്ടായി. ഏതൊക്കെ വാർഡുകൾ എന്നതു സംബന്ധിച്ചും വാർഡിലുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതു സംബന്ധിച്ചും വ്യക്തത വരുത്താതെയുള്ള പ്രചാരണം ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്നു എന്ന കാരണത്താൽ പഞ്ചായത്തുകളിലെ റോഡ് പൂർണമായും അടയ്ക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. പോലീസ് നിർദേശത്തെത്തുടർന്നാണു റോഡുകൾ അടയ്ക്കുന്നതെന്ന് പഞ്ചായത്തുപ്രതിനിധികൾ പറയുന്നത്.
കടുത്തുരുത്തി, കല്ലറ, മാഞ്ഞൂർ, ഞീഴൂർ എന്നീ പഞ്ചായത്തുകളിൽ ഇന്നു മുതൽ ലോക്ഡൗണിനോടനുബന്ധിച്ച് അധിക നിയന്ത്രണം ഏർപ്പെടുത്തിയതായി കടുത്തുരുത്തി പോലീസും അറിയിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ
ദുരിതമാകരുത്
പരിശോധിക്കുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിൽ പരിശോധിച്ച മുഴുവൻ ആളുകൾക്കും കോവിഡ് രോഗം സ്ഥിരീകരിച്ചാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടും. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് മൈക്ക് അനൗണ്സ്മെന്റ് നടത്തി വാർഡുകൾ അടയ്ക്കുന്നത്. പല പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുത്താണു പോലീസും പഞ്ചായത്ത് അധികൃതരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെ മാത്രം ആശ്രയിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഭീതി പരത്തരുത്: ഉമ്മൻ ചാണ്ടി
കോവിഡ് മാനദണ്ഡങ്ങൾ മുഴുവൻ പാലിക്കുന്ന ജനങ്ങളുടെമേൽ അനാവശ്യ ഭീതി പരത്തുന്ന പ്രഖ്യാപനങ്ങൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കുമെന്ന് ഉമ്മൻ ചാണ്ടി. കോവിഡ് വ്യാപനത്തിനെതിരേ ഒറ്റക്കെട്ടായാണ് ജനങ്ങൾ പ്രവർത്തിക്കുന്നത്. ഇല്ലാത്ത ഉത്തരവിന്റെ പേരിൽ അനാവശ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പോലീസിന്റെ ശ്രമം പൊതുജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കും.
സർക്കാരിന്റെ കർശനനിർദേശങ്ങൾ പാലിക്കുന്നതിനാൽ കോവിഡ് വ്യാപനത്തിന്റെ തോത് വളരെയധികം കുറയ്ക്കാൻ കഴിഞ്ഞു. നിയന്ത്രണങ്ങൾ തുടരുന്നതിനൊപ്പം കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ ഇളവുകൾ അനുവദിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നതു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വളരെ സഹായകരമാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.