പാന്പാടി: എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ ഓക്സിജൻ പ്ലാന്റ് പാന്പാടിയിൽ സ്ഥാപിക്കും. ഉമ്മൻ ചാണ്ടി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പാന്പാടി താലൂക്ക് ആശുപത്രിയിലാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. 1.1 കോടിയാണു ചെലവ്. പ്ലാന്റിനും അനുബന്ധ ഉപകാരങ്ങൾക്കുമാണു തുക ചെലവഴിക്കുന്നത്.
പാന്പാടി ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉടൻതന്നെ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. നിലവിലുള്ള വാർഡുകളിലേക്കും പുതിയതായി പാന്പാടി ആശുപത്രിയിൽ നിർമിച്ചു വരുന്ന ഐപി ബ്ലോക്കിലേക്കും ആവശ്യത്തിനു ഓക്സിജൻ നൽകാൻ പറ്റുന്ന വിധത്തിലാണു പദ്ധതി തയാറാക്കുന്നത്.
തോട്ടയ്ക്കാട്, അയർക്കുന്നം ആശുപത്രികളിൽ ജനറേറ്റർ സ്ഥാപിക്കാനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫണ്ടിൽനിന്നും തുക അനുവദിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾ ഉർജിതമാക്കുന്നതിനുള്ള കർമപദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. സിഎഫ്എൽടിസി സെന്ററുകൾക്കു ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഓക്സിജൻ കോണ്സണ്ട്രേറ്ററുകൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളും കോവിഡ് റിലീഫ് പദ്ധതി പ്രകാരം ഏർപ്പെടുത്തിയിട്ടുണ്ട്.