ക​​ന​​ത്ത​​മ​​ഴ​​യും വെ​​ള്ള​​പ്പൊ​​ക്ക​​വും: വേ​​ളൂ​​ർ-​​പാ​​റേ​​ച്ചാ​​ൽ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ നെ​​ൽ​​കൃ​​ഷി മ​​ട ​വീ​​ണു ന​​ശി​​ച്ചു

10:45 PM May 19, 2021 | Deepika.com
കോ​​ട്ട​​യം: ക​​ന​​ത്ത​​മ​​ഴ​​യും വെ​​ള്ള​​പ്പൊ​​ക്ക​​വും വേ​​ളൂ​​ർ-​​പാ​​റേ​​ച്ചാ​​ൽ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ നെ​​ൽ​​കൃ​​ഷി മ​​ട ​വീ​​ണു ന​​ശി​​ച്ചു. ജി​​ല്ല​​യി​​ൽ താ​​മ​​സി​​ച്ചു കൃ​​ഷി​​യി​​റ​​ക്കി താ​​മ​​സി​​ച്ചു വി​​ള​​വെ​​ടു​​ക്കു​​ന്ന പാ​​ട​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് പാ​​റേ​​ച്ചാ​​ൽ പാ​​ട​​ശേ​​ഖ​​രം.
ത​​രി​​ശാ​​യി കി​​ട​​ന്ന 42 ഏ​​ക്ക​​ർ കൃ​​ഷി​ഭൂ​​മി​​യി​​ൽ ഏ​​താ​​നും ക​​ർ​​ഷ​​ക​​ർ ചേ​​ർ​​ന്ന് 35 ഏ​​ക്ക​​റി​​ൽ നെ​​ൽ​​കൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. ഇ​​തി​​ൽ 23 ഏ​​ക്ക​​ർ പാ​​ട​​ത്തെ നെ​​ൽ കൊ​​യ്തെ​​ടു​​ക്കു​​ക​​യും സം​​ഭ​​ര​​ണം പൂ​​ർ​​ത്തി​​യാ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഒ​​രു മാ​​സ​​മാ​​യി ആ​​രം​​ഭി​​ച്ച വേ​​ന​​ൽ​​മ​​ഴ മൂ​​ലം പാ​​ടം ഉ​​ണ​​ങ്ങാ​​ത്ത​​ത്തി​​നാ​​ൽ കൊ​​യ്ത്ത് യ​​ഥാ​സ​​മ​​യം​​പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. ഇ​​തി​​നി​​ട​​യി​​ലാ​​ണു ക​​ഴി​​ഞ്ഞ​വ്യാ​​ഴാ​ഴ്ച മു​​ത​​ൽ ശ​​ക്ത​​മാ​​യ മ​​ഴ​​യും തു​​ട​​ർ​​ന്ന് വെ​​ള്ള​​പ്പൊ​​ക്ക​​വും ഉ​​ണ്ടാ​​കു​​ന്ന​​ത്. ക​​ന​​ത്ത​​മ​​ഴ​​യി​​ൽ മ​​ട​​വീ​​ണു വെ​​ള്ളം ക​​യ​​റി പാ​​ടം മു​​ഴു​​വ​​ൻ വെ​​ള്ള​​ത്തി​​ൽ മു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​ര​​ണം ന​​ട​​ക്കാ​​തെ പാ​​ട​​ത്ത് കൂ​​ട്ടി​​യി​​ട്ടി​​രു​​ന്ന 100 ക്വി​​ന്‍റ​​ലി​​ല​​ധി​​കം നെ​​ല്ല് വെ​​ള്ളം ക​​യ​​റി ന​​ശി​​ച്ചു. വെ​​ള്ളം ക​​യ​​റി​​യ നെ​​ല്ല് കി​​ളി​​ർ​​ത്തു തു​​ട​​ങ്ങി. ഇ​​തു പാ​​റേ​​ച്ചാ​​ൽ റോ​​ഡി​​ൽ ഉ​​ണ​​ങ്ങാ​​നി​​ട്ടി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഉ​​പ​​യോ​​ഗി​​ക്കാ​​ൻ പ​​റ്റാ​​ത്ത നെ​​ല്ല് താ​​റാ​​വു ക​​ർ​​ഷ​​ക​​ർ​​ക്കു ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ് നെ​​ൽ​​ക​​ർ​​ഷ​​ക​​ർ.
മ​​ട​​വീ​​ണു കൊ​​യ്തെ​​ടു​​ക്കാ​​നു​​ള്ള പാ​​ട​​വും വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി. ഇ​​തോ​​ടെ വി​​ള​​വെ​​ത്തി​​യ നെ​​ൽ​​ചെ​​ടി​​ക​​ൾ അ​​ഴു​​കി ചീ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തും പൂ​​ർ​​ണ​​മാ​​യി ഇ​​നി കൊ​​യ്തെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യി​​ല്ല. അ​​ഞ്ചു ക​​ർ​​ഷ​​ക​​ർ ചേ​​ർ​​ന്നാ​​ണു പാ​​ടം പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത് കൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. 10 ല​​ക്ഷം രൂ​​പ ഒ​​രു ക​​ർ​​ഷ​​ക​​നു ന​​ഷ്ട​​മു​​ണ്ടാ​​യ​​താ​​യി ക​​ർ​​ഷ​​ക​​ൻ ജോ​​ർ​​ജ് കു​​ര്യ​​ൻ പ​​റ​​ഞ്ഞു. ഒ​​ക്‌​ടോ​​ബ​​ർ മാ​​സ​​ത്തി​​ൽ വെ​​ള്ളം വ​​റ്റി​​ച്ച് ന​​വം​​ബ​​റി​​ൽ വി​​ത​​ച്ച് ഏ​​പ്രി​​ൽ മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ കൊ​​യ്യു​​ന്ന പാ​​ട​​ത്തി​​ൽ യ​​ഥാ​​സ​​മ​​യം കൊ​​യ്ത്ത് ന​​ട​​ക്കാ​​ത്ത​​താ​​ണ് കൃ​​ഷി മ​​ഴ​​യി​​ൽ ന​​ശി​​ക്കാ​​ൻ കാ​​ര​​ണ​​മെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു.
കൊ​​യ്ത്ത് യ​​ന്ത്രം യ​​ഥാ​​സ​​മ​​യം കി​​ട്ടാ​​ത്ത​​തും മി​​ല്ലു​​ട​​മ​​ക​​ൾ താ​​ര(​​കി​​ഴി​​വ്)​​യു​​ടെ പേ​​രി​​ൽ ന​​ട​​ത്തി​​യ അ​​നാ​​വ​​ശ്യ ഇ​​ട​​പെ​​ട​​ലും മൂ​​ല​​മാ​​ണ് കൊ​​യ്ത്തു മു​​ട​​ങ്ങി​​യ​​ത്. കൃ​​ഷി​വ​​കു​​പ്പി​​ന്‍റെ അ​​നാ​​സ്ഥ​​യാ​​ണ് യ​​ഥാ​​സ​​മ​​യം നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കാ​​ൻ പ​​റ്റാ​​ത്ത​​തി​​ന്‍റെ കാ​​ര​​ണ​​മെ​​ന്നും ക​​ർ​​ഷ​​ക​​ർ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു. ജി​​ല്ലാ കൃ​​ഷി ഓ​​ഫീ​​സ​​ർ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള​​വ​​ർ സ്ഥ​​ല​​ത്തെ​​ത്തി നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി. പു​​തി​​യ ഭ​​ര​​ണ​സം​​വി​​ധാ​​നം വ​​രാ​​ത്ത​​തി​​നാ​​ൽ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ വൈ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണു ക​​ർ​​ഷ​​ക​​ർ.