കുമരകം: അപകടഭീഷണി ഉയർത്തി പരസ്യബോർഡ്. കോട്ടയം-കുമരകം റോഡിൽ കുമരകം ജെട്ടിക്കു മുന്പായി അമ്മങ്കരി റോഡ് ആരംഭിക്കുന്ന ഭാഗത്തെ വളവിലുള്ള പടുകൂറ്റൻ പരസ്യ ബോർഡാണ് ആശങ്ക സൃഷ്ടിക്കുന്നത്. തുരുന്പെടുത്ത കേഡറുകൾ സമീപത്തുകൂടി കടന്നു പോകുന്ന വൈദ്യുതി ലൈനിലേക്ക് അനുദിനം ചരിഞ്ഞു വരുന്നതായി സമീപവാസികൾ പറയുന്നു.
പരസ്യബോർഡ് വൈദ്യുതി കന്പിയിൽ മുട്ടി വൻ അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്. ഇവിടെയുള്ള കടയുടെ നടത്തിപ്പുകാരും ഏതു നിമിഷവും സംഭവിക്കാവുന്ന അപകടത്തെപ്പറ്റി ഭയപ്പെടുന്നു. കഴിഞ്ഞദിവസമുണ്ടായ കാറ്റിനെത്തുടർന്ന് ഫ്ളെക്സ് അഴിച്ചു മാറ്റിയിരുന്നു. ഇപ്പോൾ കയർ ഉപയോഗിച്ചു കെട്ടിയാണ് ബോർഡ് നിലനിർത്തിയിരിക്കുന്നത്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
അപകടഭീഷണി ഉയർത്തി പരസ്യബോർഡ്
10:45 PM May 19, 2021 | Deepika.com