കൂരോപ്പട: പഞ്ചായത്തിന്റെ സമൂഹ അടുക്കളയ്ക്കു തുടക്കമായി. കോവിഡ് മഹാമാരിയെത്തുടർന്നു പ്രതിസന്ധികൾ നേരിടുന്നവർക്ക് ആദ്യഘട്ടത്തിൽ ഉച്ചഭക്ഷണം നൽകുന്നതിനാണു തീരുമാനമെടുത്തിരിക്കുന്നത്. കുടുംബശ്രീയുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ പൊതിച്ചോറുകൾ തയാറാക്കി 17 വാർഡുകളിലെ മുന്നൂറോളം ആളുകൾക്കു സന്നദ്ധപ്രവർത്തകർ ആദ്യദിനത്തിൽ എത്തിച്ചു നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ കുടുംബശ്രീ ചെയർപേഴ്സണ്‍ ശോശാമ്മ ചാക്കോയ്ക്കു പൊതിച്ചോർ കൈമാറി സമൂഹ അടുക്കള ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഗോപി ഉല്ലാസ്, സ്ഥിരം സമിതി ചെയർപേഴ്സൻമാരായ ഷീലാ മാത്യു, രാജമ്മ ആൻഡ്രൂസ്, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, അന്പിളി മാത്യൂ, ബാബു വട്ടുകുന്നേൽ, ടി.ജി. മോഹനൻ, ആശാ ബിനു, സോജി ജോസഫ്, സെക്രട്ടറി മിനി മുരളി, അസിസ്റ്റന്റ് സെക്രട്ടറി രമ്യാ സൈമണ്‍ തുടങ്ങിയവർ സംബന്ധിച്ചു. ചെന്പരത്തിമൂട് ജംഗ്ഷനിൽ പ്രസാദ് കുഴുപ്പള്ളിൽ സൗജന്യമായി നൽകിയ കെട്ടിടത്തിലാണ് സമൂഹഅടുക്കള പ്രവർത്തിക്കുന്നത്.
കൂരോപ്പടയിൽ സമൂഹ അടുക്കള തുടങ്ങി
10:45 PM May 19, 2021 | Deepika.com