+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​​രോ​​പ്പ​​ടയി​​​ൽ സ​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​ തു​​​ട​​​ങ്ങി

കൂ​​​രോ​​​പ്പ​​​ട: പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ സ​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യ്ക്കു തു​​​ട​​​ക്ക​​​മാ​​​യി. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നേ​​​ര
കൂ​​രോ​​പ്പ​​ടയി​​​ൽ സ​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​ തു​​​ട​​​ങ്ങി
കൂ​​​രോ​​​പ്പ​​​ട: പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ സ​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​യ്ക്കു തു​​​ട​​​ക്ക​​​മാ​​​യി. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ​​​യും സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൊ​​​തി​​​ച്ചോ​​​റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി 17 വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ മു​​​ന്നൂ​​​റോ​​​ളം ആ​​​ളു​​​ക​​​ൾ​​​ക്കു സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു ന​​​ൽ​​​കി.
പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഷീ​​​ലാ ചെ​​​റി​​​യാ​​​ൻ കു​​​ടും​​​ബ​​​ശ്രീ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ശോ​​​ശാ​​​മ്മ ചാ​​​ക്കോ​​​യ്ക്കു പൊ​​​തി​​​ച്ചോ​​​ർ കൈ​​​മാ​​​റി സ​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​പി ഉ​​​ല്ലാ​​​സ്, സ്ഥി​​​രം സ​​​മി​​​തി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​ൻ​​മാ​​രാ​​​യ ഷീ​​​ലാ മാ​​​ത്യു, രാ​​​ജ​​​മ്മ ആ​​​ൻ​​ഡ്രൂ​​​സ്, സ​​​ന്ധ്യാ സു​​​രേ​​​ഷ്, പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​നി​​​ൽ കൂ​​​രോ​​​പ്പ​​​ട, അ​​​ന്പി​​​ളി മാ​​​ത്യൂ, ബാ​​​ബു വ​​​ട്ടു​​​കു​​​ന്നേ​​​ൽ, ടി.​​​ജി. മോ​​​ഹ​​​ന​​​ൻ, ആ​​​ശാ ബി​​​നു, സോ​​​ജി ജോ​​​സ​​​ഫ്, സെ​​​ക്ര​​​ട്ട​​​റി മി​​​നി മു​​​ര​​​ളി, അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ര​​​മ്യാ സൈ​​​മ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു. ചെ​​​ന്പ​​​ര​​​ത്തി​​​മൂ​​​ട് ജം​​​ഗ്ഷ​​​നി​​​ൽ പ്ര​​​സാ​​​ദ് കു​​​ഴു​​​പ്പ​​​ള്ളി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് സ​​​മൂ​​​ഹ​​അ​​​ടു​​​ക്ക​​​ള പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.