പൂഞ്ഞാർ: പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച സമൂഹ അടുക്കളയിലേക്ക് ഡിവൈഎഫ്ഐ പൂഞ്ഞാര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരി, പച്ചക്കറി, പലചരക്ക് മുതലായ ആവശ്യ സാധനങ്ങള്‍ കൈമാറി. നിയുക്ത പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആവശ്യ സാധനങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. സിപിഎം ഏരിയ കമ്മറ്റിയംഗം രമേഷ് ബി. വെട്ടിമറ്റം, ലോക്കല്‍ സെക്രട്ടറി ഷിബു കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിള്‍, മിഥുന് ബാബു, സാം മാത്യു, അഖിലേഷ് , പഞ്ചായത്ത് മെംബര്‍മ്മാര്‍, മേഖലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
മരുന്നുകൾ
വിതരണം ചെയ്തു
മുത്തോലി: പെന്‍ഷനേഴ്സ് യൂണിയൻ മുത്തോലി പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുത്തോലി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് 11,000 രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തു. ശാസതടസം നേരിടുന്നവര്‍ക്കുള്ള ഇന്‍ഹേലര്‍ മരുന്നുകളാണ് വിതരണം ചെയ്തത്. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് ഓമലകത്ത്, പഞ്ചായത്ത് പ്രസിഡന്റ് ജി. രൺജിത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പിഎച്ച്സിയിലെ ഡോ. ജിന്റു ഫിലിപ്പ്, ഡോ. റോണി, ഡോ. അജിന് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ് എന്‍.പി. ഫിലിപ്പോസ്, സെക്രട്ടറി സി.സി. ജോസഫ്, ജോസ് ഏബ്രഹാം, വി.എം. തോമസ് കങ്ങഴക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.