ഭരണങ്ങാനം: കോവിഡിന്റെ കാലഘട്ടത്തില്‍ കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കുമതീതമായി കേരളജനത നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി. ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട്ട് ആരംഭിച്ച കോവിഡ് റാപ്പിഡ് ഫോഴ്സിന് കേരള കോണ്‍ഗ്രസ്-എം മണ്ഡലം കമ്മിറ്റി നല്കിയ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര വലിയ പ്രതിസന്ധിയുണ്ടായാലും അതിനെ തരണം ചെയ്യാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ സാധിക്കുമെന്നു കോവിഡിന്റെ രണ്ടാം വരവ് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജിനു വല്ലനാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളിപ്ലാക്കല്‍, ആനന്ദ് ചെറുവള്ളി, സുധ ഷാജി, ലിന്‍സി സണ്ണി, സണ്ണി കലവനാല്‍, സനൂപ് മുതുകുളം, ദേവസ്യാച്ചന് കുന്നക്കാട്ട്, ജിനോ ടോമി, ജ്യോതിഷ് പൂവത്തുങ്കല്‍, ടോമി പൊട്ടന്‍പറമ്പില്‍, മാര്ട്ടിന് കവിയില്‍, ജിജോ വര്‍ക്കി, മാര്ട്ടിന് രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
പാലാ: ഫ്രണ്ട്സ് ആര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഉള്ളനാട് റാപ്പിഡ് ഫോഴ്സിന് പിപിഇ കിറ്റുകളും സാനിറ്റൈസറും മാസ്കുകളും കൈമാറി. ക്ലബ് വൈസ് പ്രസിഡന്റ് രാജു കുര്യനില്‍ നിന്നും റാപ്പിഡ് ഫോഴ്സ് പ്രതിനിധി അനൂപ് സണ്ണി പിപിഇ കിറ്റുകള്‍ ഏറ്റുവാങ്ങി. ആന്റണി രാജ്, ബിനു പെരുമന, ജോഷി എന്നിവര്‍ പങ്കെടുത്തു.
ഉള്ളനാട് റാപ്പിഡ് ഫോഴ്സിനു സഹായം
09:58 PM May 19, 2021 | Deepika.com