സൗജന്യ സേവനപദ്ധതി "സ്പർശ'വുമായി പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
09:58 PM May 19, 2021 | Deepika.com
പാലാ: കോവിഡ് കാലഘട്ടത്തിലും കോവിഡാനന്തര ജീവിതത്തിലും ഏറെ ഉണർവോടെ മുന്നേറാൻ കുട്ടികളെയും മാതാപിതാക്കളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സൗജന്യ സേവനപദ്ധതി സ്പർശം ആരംഭിച്ചു. പരിശീലനം ലഭിച്ച 125 പേരടങ്ങുന്ന ടീമിന്റെ സജീവമായ ഇടപെടലാണ് പദ്ധതിയിലുള്ളത്. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വിദഗ്ധരുമായി ആശയവിനിമയം നടത്തുവാൻ അവസരം ലഭിക്കും. അധ്യാപകരും അധ്യാപക വിദ്യാർഥികളുമടങ്ങിയ സംഘമാണ് ആദ്യഘട്ടത്തിൽ സംവദിക്കുന്നത്. പ്രാഥമികമായി നിങ്ങൾ സംസാരിക്കുന്ന വിഷയം കേട്ടതിനുശേഷം യോജിക്കുന്ന ഒരു വിദഗ്ധനെ നിങ്ങൾക്കായി നൽകും. രാവിലെ എട്ടിനും രാത്രി എട്ടിനുമിടയിലുള്ള ഏതു സമയത്തും ഇദ്ദേഹത്തെ നേരിട്ടു വിളിക്കാം. ഫോൺ: 9061538841, 9446758690, 9497458670, 9747656363, 9747191495, 8301002395.