ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി പൂ​ഞ്ഞാ​ര്‍ കാ​ര്‍​ഷി​ക വി​പ​ണി

09:58 PM May 19, 2021 | Deepika.com
പൂ​ഞ്ഞാ​ർ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കാ​യി പി.​സി. ജോ​ര്‍​ജ് ആ​രം​ഭി​ച്ച പൂ​ഞ്ഞാ​ര്‍ കാര്‍​ഷി​ക വി​പ​ണി ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. 2020 ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ആ​രം​ഭി​ച്ച പൂ​ഞ്ഞാ​ര്‍ കാ​ര്‍​ഷി​ക വി​പ​ണി​യി​ല്‍ ഇന്ന് ഇ​രു​പ​തി​നാ​യി​രം അം​ഗ​ങ്ങ​ളാ​യി. ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ൾ, മ​റ്റു മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഈ ​സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ വി​പ​ണി​യി​ലൂ​ടെ വി​റ്റ​ഴി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം തു​ട​ങ്ങി​യ പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക വി​പ​ണി​ക​ളും ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍​ക്കു പ​ര​മാ​വ​ധി വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സം​വി​ധാ​നം ഉണ്ടാ​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു.