ചികിത്സാ സഹായം നല്കി
09:58 PM May 19, 2021 | Deepika.com
മേലുകാവ്: അടിയന്തര ചികിത്സാ സഹായവുമായി നിയുക്ത എംഎല്‍എ മാണി സി. കാപ്പന്. ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മീനച്ചില്‍ പഞ്ചായത്ത് നിവാസിയായ കാര്‍ത്തികയ്ക്കാണ് അടിയന്തര ശസ്ത്രക്രിയയ്ക്കാവശ്യമായ ആശ്വാസ ധനസഹായം മാണി സി. കാപ്പന് നല്‍കിയത്. ഇവരുടെ കുട്ടികള്‍ക്കു ഓണ്‍ലൈന്‍ പഠനാവശ്യത്തിനുള്ള മൊബൈല്‍ ഫോണും ചടങ്ങില്‍ കൈമാറി. ദയ പാലിയേറ്റീവ് സൊസൈറ്റിയുടെ ഭക്ഷ്യക്കിറ്റ്, മരുന്നുവിതരണം എന്നിവയുടെ ഉദ്ഘാടനവും മാണി സി. കാപ്പന് നിര്‍വഹിച്ചു. ദയ സൊസൈറ്റി പ്രസിഡന്റ് പി.എം. ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, ഫാ. ജോര്‍ജ് പാലേക്കുന്നേല്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ. ബെഞ്ചമിന്‍, ജെറ്റോ ജോസഫ്, അഖില അരുണ്‍, സിഐ ഷിബു പാപ്പച്ചന്, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ഡോ. എ.സി. സരള, രാജീവ് കല്ലറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.