പാലാ: പാലാ മരിയസദനത്തിനു കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് പാലാ മാനേജിംഗ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോസഫ് പത്തു ലിറ്ററിന്റെ ഓക്സിജന്‍ കോണ്സന്ട്രേറ്റര് വാങ്ങി നല്കി. മരിയസദനത്തില്‍ നാനൂറിലധികം അന്തേവാസികൾ വസിക്കുന്നതിനാല്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര് അത്യാവശ്യമായിരുന്ന സാഹചര്യത്തിലാണ് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്നേഹ സമ്മാനം ലഭിച്ചത്. അഡ്വ. ജോസ് ചന്ദ്രത്തില്, ജോണ്സന് ആലപ്പാട്ട്, നിഖില്‍ സെബാസ്റ്റ്യന്‍ എന്നിവർ സന്നിഹിതരായിരുന്നു.
പൾസ് ഓക്സിമീറ്റർ നൽകി
തലനാട്: തലനാട് സഹകരണബാങ്ക് കോവിഡ് രോഗികൾക്കായി പൾസ് ഓക്സിമീറ്റർ നൽകി. തലനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തലനാട് ഗവ. എൽപി സ്കൂളിൽ ആരംഭിച്ച ഡൊമിസിലറി കെയർ സെന്ററിനാവശ്യമായ പൾസ് ഓക്സിമീറ്ററുകളാണ് ബാങ്ക് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് മെഡിക്കൽ ഓഫീസർ ഡോ. സുജിത്തിനു കൈമാറിയത്. ബാങ്ക് വൈസ് പ്രസിഡന്റ് ഷാജി കുന്നനകുഴിയിൽ, ബോർഡ് മെംബർ വിനോജ്, സെക്രട്ടറി സംഗീത എന്നിവർ പങ്കെടുത്തു.
മരിയസദനത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി
09:58 PM May 19, 2021 | Deepika.com