ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായുള്ള ഹെൽപ്പ്ഡെസ്കിന്റെ ഉദ്ഘാടനം നിയുക്ത എംഎൽഎ വി.എൻ. വാസവൻ നിർവഹിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിന് അത്യാഹിത വിഭാഗം വാക്സിനേഷൻ, കേന്ദ്രത്തിനു സമീപമുള്ള മുറിയിലാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.
കെ.എൻ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ, ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, ഡെപ്യൂട്ടി ആർഎംഒ ഡോ. ലിജോ എസ്. ബിജു എന്നിവർ സന്നിഹിതരായിരുന്നു.
കോവിഡ് രോഗികൾക്ക് ആംബുലൻസ് സൗകര്യമൊരുക്കുക, കൂട്ടിരിപ്പുകാർക്ക് സാനിറ്റൈസർ ഏർപ്പാടാക്കുക, സിഎഫ്എൽടിസി കളിലേയ്ക്ക് പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും യാത്രാ സൗകര്യമൊരുക്കുക, സംയശനിവാരണം നടത്തുക, മരണാനന്തര കർമങ്ങൾക്കു വേണ്ട സഹായം ഒരുക്കുക തുടങ്ങിയ സേവനങ്ങളാണ് ഹെൽപ്പ് ഡെസ്ക്കിലൂടെ ലഭിക്കുക.
അഭയം, ഡിവൈഎഫ്ഐ -സേവാഭാരതി എന്നീ സംഘടനകളുടെ യോജിച്ച പ്രവർത്തനത്തിലൂടെയാണ് ഇതു സാധ്യമാകുന്നത്. കൊറോണ ബാധിച്ചു മരിച്ച രോഗികളുടെ സംസ്കാര കർമത്തിനും മറ്റുമായി ചിലർ അമിതനിരക്കു വാങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചത്.