ഓ​ട്ട​ത്തി​ലു​ള്ള​ത് ഏ​ഴു ബ​സു​ക​ൾ

10:45 PM May 17, 2021 | Deepika.com
കോ​​ട്ട​​യം: ലോ​​ക്ഡൗ​​ണി​​ൽ ജി​​ല്ല​​യി​​ൽ നി​​ല​​ച്ച​​ത് 350 കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ. പൊ​​ൻ​​കു​​ന്നം, പാ​​ലാ, കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, വൈ​​ക്കം, ഈ​​രാ​​റ്റു​​പേ​​ട്ട ഡി​​പ്പോ​​ക​​ളി​​ൽ​​നി​​ന്നാ​​യി ഏ​​ഴു ബ​​സു​​ക​​ൾ ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും അ​​വ​​ശ്യ​​സ​​ർ​​വീ​​സു​​കാ​​രെ​​യും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ക്കാ​​നും തി​​രി​​കെ കൊ​​ണ്ടു​​പോ​​കാ​​നും സ്പെ​​ഷ​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്നു. ഓ​​ർ​​ഡി​​ന​​റി നി​​ര​​ക്ക് ടി​​ക്ക​​റ്റി​​ലാ​​ണ് സ്പെ​​ഷ​​ൽ സ​​ർ​​വീ​​സ്.
ബാ​​റ്റ​​റി, എ​​ൻ​​ജി​​ൻ എ​​ന്നി​​വ​​യ്ക്കു കേ​​ടു​​പാ​​ടു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ ര​​ണ്ടു ദി​​വ​​സ​​ത്തി​​ലൊ​​രി​​ക്ക​​ൽ ഓ​​ട്ടം നി​​ല​​ച്ച ബ​​സു​​ക​​ൾ സ്റ്റാ​​ർ​​ട്ട് ചെ​​യ്ത് ട്ര​​യ​​ൽ ന​​ട​​ത്തും. ടി​​ക്ക​​റ്റ് യ​​ന്ത്ര​​ങ്ങ​​ൾ പ​​തി​​വാ​​യി ചാ​​ർ​​ജ് ചെ​​യ്തു സു​​ര​​ക്ഷി​​ത​​മാ​​ക്കും. ജീ​​വ​​ന​​ക്കാ​​രേ​​റെ​​യും ഓ​​ഫീ​​സു​​ക​​ളി​​ലെ​​ത്തി വി​​വി​​ധ ജോ​​ലി​​ക​​ൾ ചെ​​യ്യു​​ന്നു.
ജി​​ല്ല​​യി​​ലെ 900 സ്വ​​കാ​​ര്യ ബ​​സു​​ക​​ളു​​ടെ ഉ​​ട​​മ​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. ബ​​സു​​ക​​ൾ പ​​തി​​വാ​​യി സ്റ്റാ​​ർ​​ട്ട് ചെ​​യ്യാ​​ൻ പ്ര​​ത്യേ​​കം ഡ്രൈ​​വ​​ർ​​മാ​​രെ നി​​യോ​​ഗി​​ച്ചു. ചി​​ല ബ​​സു​​ട​​മ​​ക​​ൾ ജീ​​വ​​ന​​ക്കാ​​ർ​​ക്കു ചെ​​റി​​യ തോ​​തി​​ൽ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കു​​ന്നു. പു​​തി​​യ ബ​​സു​​ക​​ൾ​​ക്ക് മാ​​സം അ​​ര ല​​ക്ഷം രൂ​​പ​​യാ​​ണ് വാ​​യ്പ അ​​ട​​വു​​ള്ള​​ത്. സ​​ർ​​ക്കാ​​ർ പ്ര​​ത്യേ​​ക നി​​ർ​​ദേ​​ശം ന​​ൽ​​കാ​​ത്ത​​തി​​നാ​​ൽ ബാ​​ങ്കു​​ക​​ൾ ഉ​​ട​​മ​​ക​​ളെ ദി​​വ​​സം ഒ​​ന്നി​​ലേ​​റെ ത​​വ​​ണ ഫോ​​ണി​​ൽ വി​​ളി​​ച്ച് ബാ​​ധ്യ​​ത സം​​ബ​​ന്ധി​​ച്ച അ​​റി​​യി​​പ്പ് ന​​ൽ​​കു​​ന്നു. 30 ല​​ക്ഷ​​ത്തി​​ലേ​​റെ ക​​ട​​ബാ​​ധ്യ​​ത​​യി​​ൽ പു​​തി​​യ ബ​​സു​​ക​​ൾ നി​​ര​​ത്തി​​ലി​​റ​​ക്കി​​യ ഉ​​ട​​മ​​ക​​ൾ സാ​​ന്പ​​ത്തി​​ക​​മാ​​യി ത​​രി​​പ്പ​​ണ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു.