കോട്ടയം: ലോക്ഡൗണിൽ ജില്ലയിൽ നിലച്ചത് 350 കെഎസ്ആർടിസി ബസുകൾ. പൊൻകുന്നം, പാലാ, കോട്ടയം, ചങ്ങനാശേരി, വൈക്കം, ഈരാറ്റുപേട്ട ഡിപ്പോകളിൽനിന്നായി ഏഴു ബസുകൾ ആരോഗ്യപ്രവർത്തകരെയും അവശ്യസർവീസുകാരെയും മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും എത്തിക്കാനും തിരികെ കൊണ്ടുപോകാനും സ്പെഷൽ സർവീസ് നടത്തുന്നു. ഓർഡിനറി നിരക്ക് ടിക്കറ്റിലാണ് സ്പെഷൽ സർവീസ്.
ബാറ്ററി, എൻജിൻ എന്നിവയ്ക്കു കേടുപാടുണ്ടാകാതിരിക്കാൻ രണ്ടു ദിവസത്തിലൊരിക്കൽ ഓട്ടം നിലച്ച ബസുകൾ സ്റ്റാർട്ട് ചെയ്ത് ട്രയൽ നടത്തും. ടിക്കറ്റ് യന്ത്രങ്ങൾ പതിവായി ചാർജ് ചെയ്തു സുരക്ഷിതമാക്കും. ജീവനക്കാരേറെയും ഓഫീസുകളിലെത്തി വിവിധ ജോലികൾ ചെയ്യുന്നു.
ജില്ലയിലെ 900 സ്വകാര്യ ബസുകളുടെ ഉടമകളും പ്രതിസന്ധിയിലാണ്. ബസുകൾ പതിവായി സ്റ്റാർട്ട് ചെയ്യാൻ പ്രത്യേകം ഡ്രൈവർമാരെ നിയോഗിച്ചു. ചില ബസുടമകൾ ജീവനക്കാർക്കു ചെറിയ തോതിൽ സാന്പത്തിക സഹായം നൽകുന്നു. പുതിയ ബസുകൾക്ക് മാസം അര ലക്ഷം രൂപയാണ് വായ്പ അടവുള്ളത്. സർക്കാർ പ്രത്യേക നിർദേശം നൽകാത്തതിനാൽ ബാങ്കുകൾ ഉടമകളെ ദിവസം ഒന്നിലേറെ തവണ ഫോണിൽ വിളിച്ച് ബാധ്യത സംബന്ധിച്ച അറിയിപ്പ് നൽകുന്നു. 30 ലക്ഷത്തിലേറെ കടബാധ്യതയിൽ പുതിയ ബസുകൾ നിരത്തിലിറക്കിയ ഉടമകൾ സാന്പത്തികമായി തരിപ്പണമായിക്കൊണ്ടിരിക്കുന്നു.