പാന്പാടി: വെള്ളൂർ സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. നിയുക്ത എംഎൽഎ വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗികൾക്കുള്ള പച്ചക്കറികിറ്റ് സന്നദ്ധസേന വാർഡ് സെക്രട്ടറി പി. പ്രസാദിനു കൈമാറി. ബാങ്ക് പ്രസിഡന്റ് സുരേഷ് കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, പാന്പാടി ാങ്ക് പ്രസിഡന്റ് റെജി സക്കറിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, പഞ്ചായത്ത് അംഗങ്ങളായ ജിനു ഞാറക്കൽ, ആശ സണ്ണി, രാജി ഏബ്രഹാം, സിപിഎം വെള്ളൂർ ലോക്കൽ സെക്രട്ടറി പി.എ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം
കോട്ടയം: കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുളള ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ക്ഷേമനിധി പദ്ധതികളിലെ തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിച്ചു.2005 ലെ പരിഷ്കരിച്ച മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികൾക്കും പുതുതായി രജിസ്റ്റർ ചെയ്ത സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കും കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങൾക്കുമാണ് ധനസഹായം. തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുമെന്ന് ബോർഡ് ചെയർമാൻ എം.എസ്.സ്കറിയ അറിയിച്ചു
സൈക്കോ സോഷ്യൽ സ്ഥാപനങ്ങൾക്ക്
ഗ്രാന്റ്- ഇൻ- എയ്ഡ്
കോട്ടയം: ജില്ലയിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സ്ഥാപനങ്ങൾക്ക് ഗ്രാന്റ്- ഇൻ- എയ്ഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 31 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഫോണ്: 0481 2563980