ലോ​​ക്ഡൗ​​ണ്‍ കാ​​ല കൃ​​ഷി​​ക്കൊ​​രു ത​​യാ​​റെ​​ടു​​പ്പ്: ഓ​​ണ്‍​ലൈ​​ൻ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി തുടങ്ങി

10:43 PM May 17, 2021 | Deepika.com
കു​​മ​​ര​​കം: കു​​മ​​ര​​ക​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കോ​​ട്ട​​യം ജി​​ല്ലാ കൃ​​ഷി വി​​ജ്ഞാ​​ന കേ​​ന്ദ്രം ലോ​​ക്ഡൗ​​ണ്‍ കാ​​ല കൃ​​ഷി​​ക്കൊ​​രു ത​​യാ​​റെ​​ടു​​പ്പ് എ​​ന്ന ഓ​​ണ്‍​ലൈ​​ൻ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി ന​​ട​​ത്തും. ഉ​​ദ്ഘാ​​ട​​നം ഓ​​ണ്‍​ലൈ​​നാ​​യി കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ജ്ഞാ​​ന വ്യാ​​പ​​ന​​വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ജി​​ജു പി. ​​അ​​ല​​ക്സ് നി​​ർ​​വ​​ഹി​​ച്ചു. ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ച പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി 28ന് ​​സ​​മാ​​പി​​ക്കും. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ പ​​ഴം, പ​​ച്ച​​ക്ക​​റി ല​​ഘു സം​​സ്ക​​ര​​ണം, ക​​ശു​​മാ​​വ് കൃ​​ഷി അ​​റി​​യേ​​ണ്ട​​തെ​​ല്ലാം, വീ​​ട്ടു​​വ​​ള​​പ്പി​​ലെ മ​​ത്സ്യ​​കൃ​​ഷി, രോ​​ഗ കീ​​ട​​നി​​യ​​ന്ത്ര​​ണം പ​​ച്ച​​ക്ക​​റി വി​​ള​​ക​​ളി​​ൽ, കൂ​​ണ്‍​കൃ​​ഷി, തെ​​ങ്ങ് കൃ​​ഷി​​യി​​ലെ രോ​​ഗ കീ​​ട​​നി​​യ​​ന്ത്ര​​ണം, ആ​​ട് വ​​ള​​ർ​​ത്ത​​ൽ അ​​റി​​യേ​​ണ്ട​​തെ​​ല്ലാം, വീ​​ട്ട​​മ്മ​​മാ​​ർ​​ക്ക് കൈ​​ത്താ​​ങ്ങാ​​യി തേ​​നീ​​ച്ച വ​​ള​​ർ​​ത്ത​​ൽ, കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ നെ​​ൽ​​കൃ​​ഷി സാ​​ധ്യ​​ത​​ക​​ളും പ്ര​​ശ്ന​​ങ്ങ​​ളും, ക​​രി​​മീ​​ൻ കൃ​​ഷി തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളെ കു​​റി​​ച്ച് ഒ​​രോ ദി​​വ​​സ​​ങ്ങ​​ളി​​ലും ഓ​​ണ്‍​ലൈ​​ൻ പ​​രി​​ശീ​​ല​​നം ന​​ൽ​​കും. ദി​​വ​​സം 2 മു​​ത​​ൽ 3 വ​​രെ​​യാ​​ണു പ​​രി​​ശീ​​ല​​നം. പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യു​​ടെ വീ​​ഡി​​യോ കൃ​​ഷി വി​​ജ്ഞാ​​ന കേ​​ന്ദ്ര​​ത്തി​​ന്‍റെ KVK Kottayam എ​​ന്ന ഫെ​​യ്സ് ബു​​ക്ക് പേ​​ജി​​ൽ ല​​ഭ്യ​​മാ​​കും.