കുമരകം: ലോക്ഡൗണ്‍ കാലയളവിൽ കൃഷി സംബന്ധമായ സംശയങ്ങൾ പരിഹരിക്കാൻ കുമരകം കാർഷിക ഗവേഷണ കേന്ദ്രം ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. രാവിലെ 10 മുതൽ 4 വരെയുള്ള സമയങ്ങളിൽ കാർഷിക ശാസ്ത്രജ്ഞന്മാരുടെ സേവനം ലഭ്യമാണ്. കൂണ്‍കൃഷിയിലെ രോഗ നിർണയവും പരിഹാരമാർഗങ്ങളെയും കുറിച്ച് ഡോ. സിബിൻ ജോർജ് വർഗീസ് (9847597830), ഡോ. എം.കെ. ധന്യ (9447388215), കീടനിയന്ത്രണം- ഡോ. ആർ. ആനീസ് ജോസഫ് (9496367051), പഴം പച്ചക്കറി കൃഷി- ഡോ. അനു ജി. കൃഷ്ണൻ (9447467714), മത്സ്യകൃഷി- ഡോ. സിമി റോസ് ആൻഡ്രൂസ് (821860821), വളപ്രയോഗം- ഡോ. എം.എസ്. ശൈലജ കുമാരി (8848505353), കാർഷികയന്ത്രങ്ങൾ- ഡോ. ജോബി ബാസ്റ്റിൻ (9446126778), കാലാവസ്ഥ അധിഷ്ഠിത നിർദേശങ്ങൾ- ഡോ. കെ. അജിത് (9447012612), വിള പരിപാലനം- ഡോ. അമ്മു പുന്നൂസ് (9495668730) തുടങ്ങിയവരെ ബന്ധപ്പെടണം. സെയിൽസ് കൗണ്ടർ (9447703321).