ചിങ്ങവനം: കുടിവെള്ളം ശേഖരിച്ച് മടങ്ങിയ യുവാവിനെ വള്ളത്തിൽനിന്നു വീണു കാണാതായി.
പള്ളം പഴുക്കാനില കായലിൽ ആറായിരം ചിറ രാജന്റെ മകൻ മണിക്കുട്ടി എന്നു വിളിക്കുന്ന രതീഷിനെ(36) ആണ് കാണാതായത്. ഇന്നലെ വൈകുന്നേരം മൂന്നിന് പഴുക്കാനില കായലിലാണ് അപകടം നടന്നത്. നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ താഴുകയായിരുന്നുവെന്ന് കരയിൽ സംഭവം കണ്ടു നിന്ന നാട്ടുകാർ പറഞ്ഞു.
ഉടൻതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രതീഷിനെ കണ്ടെത്താനായില്ല. തുടർന്ന് ചിങ്ങവനം പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു.
ഇരുവിഭാഗങ്ങളും രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ തെരച്ചിൽ നിർത്തുകയായിരുന്നു. ഇന്നു വീണ്ടും തെരച്ചിൽ നടത്തുമെന്ന് ഫയർഫോഴ്സ് അറിയിച്ചു.