കുമരകം: മഴ മാറി മാനം തെളിഞ്ഞതോടെ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പിൽ നേരിയ കുറവ് അനുഭവപ്പെട്ടു തുടങ്ങി.
തിരുവാർപ്പിലെ താറുമാറായ വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിച്ചു. കുമരകത്തും അയ്മനത്തും ഇന്ന് വൈകുന്നേരത്തോടെ വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ അറിയിച്ചത്.
പാടശേഖരങ്ങളിലെ ഒട്ടുമിക്ക കോളനികളിലെയും വീടുകൾ എല്ലാം വെള്ളത്തിലാണെങ്കിലും കോറോണ ഭീതിയാൽ ദുരിത ബാധിതർ ക്യാന്പുകളിലേക്ക് എത്താൻ മടിക്കുകയാണ് .
പഞ്ചായത്തു പ്രസിഡന്റുമാർ വി.എൻ വാസവന് നൽകിയ നിവേദനത്തിന്റെ ഫലമായി കളക്ടർ പുഞ്ചസ്പെഷൽ ഓഫീസർക്ക് പാടശേഖരങ്ങളുടെ മോട്ടോർ തറകൾക്ക് വൈദ്യുതി കണക്ഷൻ നൽകാൻ ഉടൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട് .
അയ്മനത്തും തിരുവാർപ്പിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ജലനിരപ്പ് താഴ്ന്നു തുടങ്ങിയതിനാൽ കൂടുതൽ ആളുകൾ എത്തിയിട്ടില്ല.
തിരുവാർപ്പ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പ് ക്വാറന്റൈനിൽ കഴിയുന്നവർക്കായി മാത്രമാക്കി.