കാഞ്ഞിരമറ്റം: ഇടപാടുകാർക്ക് ആശ്വാസപദ്ധതികളുമായി കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക്.
സാന്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ബാങ്കിലെ സഹകാരികളെ സഹായിക്കുന്നതിനായാണു വിവിധങ്ങളായ പദ്ധതികൾ ആരംഭിച്ചിരിക്കുന്നത്.
ഒരു കുടുംബത്തിലെ ഒരംഗത്തിനു മൂന്നു മാസക്കാലയളവിൽ പലിശരഹിത സ്വർണ പണയ വായ്പ, കുടുംബശ്രീ വനിതകൾക്കായി പച്ചക്കറികൃഷിക്കു മൂന്നു മാസക്കാലയളവിൽ പലിശ രഹിത വായ്പ, റബർ കർഷകർക്ക് കുറഞ്ഞ പലിശയ്ക്കു റെയിൻ ഗാർഡ് വായ്പ എന്നീ പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്.
ബാങ്ക് പരിധിയിലുള്ള വാർഡുകളിലെ മുഴുവൻ ജാഗ്രതാ സമിതികൾക്കും പൾസ് ഓക്സിമീറ്റർ നൽകിയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തെന്നും പ്രസിഡന്റ് മാത്തുകുട്ടി ഞായർകുളം അറിയിച്ചു.
ഇടപാടുകാർക്ക് ആശ്വാസപദ്ധതികളുമായി കാഞ്ഞിരമറ്റം ബാങ്ക്
10:43 PM May 17, 2021 | Deepika.com