+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ത്രി​യാ​ത്രി​ക​ർ​ക്ക് പൊ​തി​ച്ചോ​റു​മാ​യി ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ

കോ​ത​ന​ല്ലൂ​ർ: എ​​റ​​ണാ​​കു​​ളം​ ഏ​​റ്റു​​മാ​​നൂ​​ർ സം​​സ്ഥാ​​ന പാ​​ത​​യി​​ലെ രാ​​ത്രി​​കാ​​ല യാ​​ത്ര​​ക്കാ​​ർ ഇ​​നി മു​​ത​​ൽ ഭ​​ക്ഷ​​ണം കി​​ട്ടാ​​തെ വി​​ഷ​​മി​​ക്കേ​​ണ്ട. കോ​​ത​​ന​​ല്ലൂ​​രി​​ൽ നി​​
രാ​ത്രി​യാ​ത്രി​ക​ർ​ക്ക് പൊ​തി​ച്ചോ​റു​മാ​യി  ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ
കോ​ത​ന​ല്ലൂ​ർ: എ​​റ​​ണാ​​കു​​ളം​ -ഏ​​റ്റു​​മാ​​നൂ​​ർ സം​​സ്ഥാ​​ന പാ​​ത​​യി​​ലെ രാ​​ത്രി​​കാ​​ല യാ​​ത്ര​​ക്കാ​​ർ ഇ​​നി മു​​ത​​ൽ ഭ​​ക്ഷ​​ണം കി​​ട്ടാ​​തെ വി​​ഷ​​മി​​ക്കേ​​ണ്ട. കോ​​ത​​ന​​ല്ലൂ​​രി​​ൽ നി​​ങ്ങ​​ളെ കാ​​ത്ത് പൊ​​തി​​ച്ചോ​​റും കു​​ടി​​വെ​​ള്ള​​വു​​മാ​​യി ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ കാ​​ത്തു​​നി​​ൽ​​പ്പു​​ണ്ടാ​​വും. ലോ​​ക്ഡൗ​​ണ്‍ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​ക്കി​​യ​​പ്പോ​​ൾ വ​​ല​​ഞ്ഞ​​ത് അ​​വ​​ശ്യ​​സാ​​ധ​​ന​ങ്ങ​​ൾ ഉ​​ൾ​​പ്പ​​ടെ ഇ​​ത​​ര​​സം​​സ്ഥാ​​ന​​ത്തു​​നി​​ന്ന് എ​​ത്തി​​ക്കു​​ന്ന ച​​ര​​ക്ക് ലോ​​റി തൊ​​ഴി​​ലാ​​ളി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രാ​​ണ്. ഇ​​വ​​ര​​ട​​ക്കം രാ​​ത്രി​​കാ​​ല യാ​​ത്ര ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്ക് ഭ​​ക്ഷ​​ണം ല​​ഭി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യു​​ണ്ടാ​​യി​​രു​​ന്നു.
ഇ​​തേ​​തു​​ട​​ർ​​ന്ന് ഡി​​വൈ​​എ​​ഫ്ഐ കോ​​ത​​ന​​ല്ലൂ​​ർ മേ​​ഖ​​ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ക​​ർ ശേ​​ഖ​​രി​​ച്ച പൊ​​തി​​ച്ചോ​​റു വി​​ത​​ര​​ണം ഞാ​​യ​​റാ​​ഴ്ച മു​​ത​​ൽ ആ​​രം​​ഭി​​ച്ചു.
രാ​​ത്രി ഏ​​ഴ് മു​​ത​​ൽ പ​​ത്ത് വ​​രെ അ​​ന്പ​​തി​​ല​​ധി​​കം യാ​​ത്ര​​ക്കാ​​ർ​​ക്ക് ആ​​ദ്യ​​ദി​​നം പോ​​തി​​ച്ചോ​​റും കു​​ടി​​വെ​​ള്ള​​വും വി​​ത​​ര​​ണം ചെ​​യ്തു.
വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും രാ​​ത്രി​​കാ​​ല യാ​​ത്ര​​ക്കാ​​ർ​​ക്ക് വി​​ശ​​പ്പ​​ക​​റ്റാ​​നാ​​യി ഭ​​ക്ഷ​​ണ വി​​ത​​ര​​ണം തു​​ട​​രു​​മെ​​ന്നു സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു. മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് വി​​ഷ്ണു മാ​​ഞ്ഞൂ​​ർ, ഹ​​രി, അ​​ജ​​യ്, ജോ​​സി​​ൽ, അ​​ന​​ന്ദു, അ​​ഭി​​ജി​​ത്ത് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പൊ​​തി​​ച്ചോ​​ർ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്.