കടുത്തുരുത്തി: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലെയും സർക്കാർ ആശുപത്രികളിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ഇതു സംബഡിച്ചു ചർച്ച നടത്തിയതായി സ്റ്റീഫൻ ജോർജ് പറഞ്ഞു.
ത്രിതല പഞ്ചായത്ത് ഭാരവാഹികളുമായി ചർച്ച ചെയ്തു ക ൂടുതൽ വികസന നിർദേശങ്ങൾ മന്ത്രിക്ക് സമർപ്പിക്കുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
വാക്സിൻ ചലഞ്ചിലേക്കു ഞീഴൂർ
ബാങ്ക് 3.4 ലക്ഷം സംഭാവന നൽകി
ഞീഴൂർ: സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കു 3,40,250 രൂപ സംഭാവന നൽകി. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ബാങ്കിന്റെയും വിഹിതമായാണ് തുക നൽകിയത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ വൈക്കം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ.കെ. പ്രകാശനു തുകയുടെ ചെക്ക് കൈമാറി.
യോഗത്തിൽ ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.
ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സുഷമ, സെക്രട്ടറി മിനി മാത്യൂ, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി തോമസ് ജോണ്, ബിജുമോൻ കദളിക്കാട്ടിൽ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.