തലയാഴം: ശക്തമായ കാറ്റിൽ ഏത്തവാഴകൃഷി ഒടിഞ്ഞു നശിച്ചു. തലയാഴം കൊതവറയിൽ മൈലാത്തുപള്ളി ഒൗസേപ്പിന്റെ നാലേക്കർ പുരയിടം പാട്ടത്തിനെടുത്തു തോട്ടകം തോട്ടുചിറയിൽ പ്രശോഭൻ നടത്തിയ വാഴക്കൃഷിയാണ് നശിച്ചത്.
പ്രശോഭന്റെ അഞ്ചുമാസം വളർച്ചയെത്തിയ 650 ഓളം ഏത്തവാഴകളിൽ 500 ഓളം വാഴകളാണ് നശിച്ചത്. ബാങ്കിൽനിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും കടമെടുത്താണിയാൾ കൃഷി ചെയ്തത്. കൃഷി നശിച്ചതോടെ പ്രശോഭൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലായി. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനി മോൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമേഷ് പി. ദാസ്, ബി.എൽ. സെബാസ്റ്റ്യൻ, ഷീജ ഹരിദാസ്, പഞ്ചായത്ത് അംഗം കെ.എസ്. പ്രിജു, പഞ്ചായത്ത് സെക്രട്ടറി ദേവി പാർവതി തുടങ്ങിയവർ കൃഷിയിടം സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി.