വൈക്കം: വിൽപനയ്ക്കായി തയ്യാറാക്കിയ നാലു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. വൈക്കം ടിവി പുരം കണ്ണുകെട്ടുശേരി കായിപ്പുറത്ത് അശോക(61)ന്റെ വീടിന്റെ പുറകിലെ വിറകുപുരയിലാണ് വിൽപനയ്ക്കായി കുപ്പികളിൽ നിറച്ച് ചാരായം ഒളിപ്പിച്ചു വച്ചിരുന്നത്.
ലിറ്ററിന് 2000 രൂപ നിരക്കിൽ വിൽക്കാൻ ഇവർ ചാരായം വാറ്റി വച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം. മജുവിന്റെ നേതൃത്വത്തിൽ എക്സൈസ് റെയ്ഡ് നടത്തിയത്. വിറകുപുരയിൽനിന്നു നാലു ലിറ്റർ ചാരായവും സമീപത്തുനിന്നു 200 ലിറ്ററിന്റെ പ്ലാസ്റ്റിക് ഡ്രം, 10 ലിറ്ററിന്റെ കന്നാസ്, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ തുടങ്ങയവ കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ടിവിപുരം കണ്ണുകെട്ടുശേരി കായിപ്പുറത്ത് അശോകൻ (61), കായിപ്പുറം നികർത്തിൽ മഹേഷ് (30), കായിപ്പുറം പുളിക്കശേരിൽ സജേഷ് (32) സജേഷിന്റെ പിതൃസഹോദരപുത്രൻ തിരുവനന്തപുരം കടകംപള്ളി പേട്ട കാവടിയിൽ അഭിലാഷ് (28) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.