+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ്യ​കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ചു; സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​യി​​ൽ ക​​ർ​​ഷ​​ക​​ർ

ക​​ടു​​ത്തു​​രു​​ത്തി: ക​​ന​​ത്ത​മ​​ഴ​​യി​​ൽ വെ​​ള്ളം ക​​യ​​റി മ​​ത്സ്യ​​കൃ​​ഷി ന​​ശി​​ച്ചു. വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്ത് കോ​​ളോ​​ത്ത് ചീ​​പ്പി​​ന​​ടു​​ത്താ​​യി ഗ​​ൾ​​ഫി​​ൽ​നി​​ന്നും തി​​രി​​കെ​​യെ​
മ​ത്സ്യ​കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ചു;   സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​യി​​ൽ ക​​ർ​​ഷ​​ക​​ർ
ക​​ടു​​ത്തു​​രു​​ത്തി: ക​​ന​​ത്ത​മ​​ഴ​​യി​​ൽ വെ​​ള്ളം ക​​യ​​റി മ​​ത്സ്യ​​കൃ​​ഷി ന​​ശി​​ച്ചു. വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്ത് കോ​​ളോ​​ത്ത് ചീ​​പ്പി​​ന​​ടു​​ത്താ​​യി ഗ​​ൾ​​ഫി​​ൽ​നി​​ന്നും തി​​രി​​കെ​​യെ​​ത്തി ഉ​​പ​​ജീ​​വ​​ന​​ത്തി​​നാ​​യി മ​​ത്സ്യ​​കൃ​​ഷി ന​​ട​​ത്തി​​വ​​ന്ന ഇ​​റു​​ന്പ​​യം സ്വ​​ദേ​​ശി​​ക​​ളാ​​യ റെ​​ജി പ്ലാ​​ന്ത​​ടം, ശ​​ശാ​​ങ്ക​​ൻ മു​​ണ്ടാ​​ന എ​​ന്നി​​വ​​രു​​ടെ മ​​ത്സ്യ​​കൃ​​ഷി​​യാ​​ണ് ന​​ശി​​ച്ച​​ത്. വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ മു​​ഴു​​വ​​ൻ മ​​ത്സ്യ​​ങ്ങ​​ളും ഒ​​ഴു​​കി​​പോ​​യി.

അ​​ഞ്ച​​ര ല​​ക്ഷം രൂ​​പ മു​​ട​​ക്കി ചു​​റ്റും വ​​ല വി​​രി​​ച്ചു ത​​യാ​​റാ​​ക്കി​​യ സ്ഥ​​ല​​ത്ത് കാ​​ർ​​പ്, ആ​​സാം വാ​​ള ഇ​​ന​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട 15,000 മ​​ത്സ്യ​​കു​​ഞ്ഞു​​ങ്ങ​​ളെ ഫി​​ഷ​​റീ​​സ് വ​​കു​​പ്പി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് നി​​ക്ഷേ​​പി​​ച്ചി​​രു​​ന്ന​​ത്. കാ​​ല​​വ​​ർ​​ഷ​​ത്തി​​നു മു​​ന്പാ​​യി വി​​ള​​വെ​​ടു​​പ്പ് ന​​ട​​ത്താ​​ൻ ഇ​​രി​​ക്ക​വെ​​യാ​​ണ് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ വെ​​ള്ള​പ്പൊ​​ക്ക​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് മ​​ത്സ്യ​​ങ്ങ​​ൾ ന​​ഷ്ട​​മാ​​യ​​ത്. അ​​പ്ര​​തീ​​ക്ഷി​​ത ന​​ഷ്ടം ഉ​​ണ്ടാ​​യ​​തോ​​ടെ ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​യി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ് മു​​ൻ പ്ര​​വാ​​സി​​ക​​ളാ​​യ ക​​ർ​​ഷ​​ക​​ർ.