പോ​​ള​​നീ​​ക്കം ലേ​​ലം കൊ​​ള്ളാ​​ൻ ആ​​ളി​​ല്ല

10:40 PM May 17, 2021 | Deepika.com
മേ​​ജ​​ർ ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പ് പോ​​ള നീ​​ക്ക​​ത്തി​​ന് മൂ​​ന്ന​​ര​ല​​ക്ഷ​​ത്തോ​​ളം രൂ​​പ അ​​നു​​വ​​ദി​​ച്ച് ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ ന​​ട​​ത്തി​​യെ​​ങ്കി​​ലും പോ​​ള നീ​​ക്കു​​ന്ന ജോ​​ലി​​ക​​ൾ ഏ​​റ്റെ​​ടു​​ക്കാ​​ൻ ക​​രാ​​റു​​കാ​​ർ ത​​യാ​​റാ​​യി​​ട്ടി​​ല്ല. മ​​ന​​ക്ക​​ച്ചി​​റ പു​​ത്ത​​നാ​​റ്റി​​ൽ ഒ​​രു ​വ​​ർ​​ഷ​​ത്തെ ഗാ​​ര​​ന്‍റി പ്ര​​കാ​​രം പോ​​ള​ നീ​​ക്ക​​ത്തി​​ന് ക​​രാ​​ർ ന​​ൽ​​കി​​യ രീ​​തി​​യി​​ൽ ബോ​​ട്ട് ജെ​​ട്ടി​​യി​​ലേ​​യും ജ​​ല​​പാ​​ത​​യി​​ലേ​​യും പോ​​ള നീ​​ക്ക​​ത്തി​​നു​​ള്ള ക​​രാ​​ർ ന​​ൽ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മാ​​ണ് ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്.
ക​​ഴി​​ഞ്ഞ ത​​വ​​ണ പോ​​ള വാ​​രി മാ​​ർ​​ക്ക​​റ്റി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ നി​​ക്ഷേ​​പി​​ച്ച​​ത് ജ​​ന​​കീ​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​നു കാ​​ര​​ണ​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​പ്രാ​​വ​​ശ്യം നീ​​ക്കം ചെ​​യ്യു​​ന്ന പോ​​ള ജ​​ന​​ങ്ങ​​ൾ​​ക്ക് ബു​​ദ്ധി​​മു​​ട്ടി​​ല്ലാ​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.