മേജർ ഇറിഗേഷൻ വകുപ്പ് പോള നീക്കത്തിന് മൂന്നരലക്ഷത്തോളം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ നടത്തിയെങ്കിലും പോള നീക്കുന്ന ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറായിട്ടില്ല. മനക്കച്ചിറ പുത്തനാറ്റിൽ ഒരു വർഷത്തെ ഗാരന്റി പ്രകാരം പോള നീക്കത്തിന് കരാർ നൽകിയ രീതിയിൽ ബോട്ട് ജെട്ടിയിലേയും ജലപാതയിലേയും പോള നീക്കത്തിനുള്ള കരാർ നൽകണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ തവണ പോള വാരി മാർക്കറ്റിന്റെ വശങ്ങളിൽ നിക്ഷേപിച്ചത് ജനകീയ പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. ഇപ്രാവശ്യം നീക്കം ചെയ്യുന്ന പോള ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത സ്ഥലങ്ങളിലേക്കു മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.